ഡോക്​ടറെ പീഡിപ്പിച്ച റെയിൽവേ ടി.ടി.​െഎ അറസ്​റ്റിൽ

തിരുവനന്തപുരം: ഡോക്​ടറെ പീഡിപ്പിച്ച കേസിൽ ടി.ടി.​െഎ അറസ്​റ്റിൽ. വള്ളക്കടവ്​  പെരുന്താന്നി നീരം ഹൗസിൽ  ശ്രീഹരിയാണ്​ (31) അറസ്​റ്റിലായത്​. 

ട്രെയിനിൽ വെച്ച്​ യുവതിയായ ഡോക്​ടറെ പരിചയപ്പെട്ട ഇയാൾ പിന്നീട്​ ഫോൺ വഴി ബന്ധം നിലനിർത്തിയിരുന്നു. സുഹ​​ൃത്തിന്​ സുഖമില്ലെന്നും ചികിത്സിക്കണമെന്നും​ പറഞ്ഞ്​ ഡോക്​ടറെ തമ്പാനൂരിൽ വിളിച്ചുവരുത്തിയ ശ്രീഹരി ഹോട്ടലിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്​ പരാതി.  തുടർന്ന്​ ഫോ​േട്ടാകൾ എടുക്കുകയും അതുകാണിച്ച്​ ​ ഭീഷണിപ്പെടുത്തി തിരുവനന്തപുരത്തെ വിവിധ ലോഡ്​ജുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്​തു. 

ഫോർട്ട്​ അസി. കമീഷണർ​ ജെ.കെ. ദിനിലിന്​ നൽകിയ പരാതിയുടെ  അടിസ്ഥാനത്തിൽ തമ്പാനൂർ എസ്​​.​െഎ ശ്രീകുമാർ വി.എം, എ.എസ്​.​െഎ അനിൽകുമാർ, അരുൺ, ശ്രീനാഥ്​, മധുസൂദനൻ, ഷൈജു എന്നിവർ  അടങ്ങിയ സംഘമാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. 
 

Tags:    
News Summary - rape- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.