Posted On
date_range Updated On
date_range ബലാൽസംഗകേസുകൾ: ബി.ജെ.പി സർക്കാറുകളുടെ പ്രതിഛായ മോശമാക്കാൻ ശ്രമമെന്ന് എം.പി
ഗുഹാവത്തി: ബലാൽസംഗ കേസുകളുടെ പേരിൽ ബി.ജെ.പി സർക്കാറുകളുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമമുണ്ടാകുന്നുവെന്ന് അസമിൽ നിന്നുള്ള പാർട്ടി എം.പി ആർ.പി ശർമ്മ.
ബലാൽസംഗ കേസുകളിൽ എൻ.െഎ.എയോ സി.ബി.െഎയോ അന്വേഷണം നടത്തണം. കേസുകളുടെ പേരിൽ ചില രാഷ്ട്രീയപാർട്ടികൾ ബി.ജെ.പി സർക്കാറുകളെ മോശമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ ബലാൽസംഗകേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ശർമ്മ ആവശ്യപ്പെട്ടിരുന്നു. ബലാൽസംഗകേസുകളിൽ അതിവേഗ കോടതികളിൽ വിചാരണ നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി സർക്കാറുകളെ മോശമാക്കാൻ ആസുത്രിത ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി എം.പി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.