ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കേസ് വീതംവെപ്പ് രീതികൾ ഉടച്ചുവാർത്ത് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ചുമതലേയറ്റ ബുധനാഴ്ചതന്നെ സുപ്രീംകോടതി ബെഞ്ചുകൾ അഴിച്ചുപണിയുകയും രജിസ്ട്രാർമാരെ മാറ്റി പകരക്കാരെ തൽസ്ഥാനത്ത് നിയമിക്കുകയും ചെയ്തു. ജസ്റ്റിസ് ദീപക് മിശ്ര അവഗണിച്ച മുതിർന്ന ജഡ്ജിമാർക്ക് പരിഗണന നൽകിയാണ് ഗൊഗോയി പുതിയ രീതിക്ക് തുടക്കമിട്ടത്.
രാഷ്ട്രപതിഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ രാഷ്്ട്രപതി രാംനാഥ് കോവിന്ദ് മുമ്പാകെയാണ് ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രഥമ ചീഫ് ജസ്റ്റിസാണ് അസംകാരനായ ഗൊഗോയി.
മുൻ അസം മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനാണ്. ഗുവാഹതി ബാറിൽ അഭിഭാഷകനായിരിക്കെയാണ് ഹൈകോടതി ജഡ്ജിയായത്. 2019 നവംബർ 17 വരെ 13 മാസമാണ് പുതിയ ചീഫ് ജസ്റ്റിസിനുള്ളത്. ജസ്റ്റിസ് ദീപക് മിശ്ര ചൊവ്വാഴ്ച വിരമിച്ചതിനെ തുടർന്നാണ് ഗൊഗോയി ചുമതലയേറ്റത്.
സത്യപ്രതിജ്ഞക്കു ശേഷം 12 മണിക്ക് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, െക.എം. ജോസഫ് എന്നിവർക്കൊപ്പമാണ് ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയുടെ ഒന്നാം നമ്പർ മുറിയിലെത്തിയത്.
പട്ടികയിലില്ലാത്ത കേസുകൾ പെെട്ടന്ന് പരിഗണിക്കുന്നതിനായി പതിവുപോലെ ചീഫ് ജസ്റ്റിസ് മുമ്പാകെ പരാമർശിക്കാനെത്തിയ അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, അശ്വിനി കുമാർ ഉപാധ്യായ എന്നിവരടക്കമുള്ളവരെ അതിന് അനുവദിക്കാതെ അദ്ദേഹം തിരിച്ചയച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ മാത്രമേ മേലിൽ പരാമർശിക്കാൻ അനുവദിക്കൂ എന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ഗൊഗോയി നടപ്പാക്കിയ പുതിയ രീതിയനുസരിച്ച് പൊതുതാൽപര്യ ഹരജികൾ ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിന് പുറമെ അദ്ദേഹത്തിെൻറ നിർദേശമനുസരിച്ച് രണ്ടാമനായ മദൻ ബി. ലോകുറിെൻറ ബെഞ്ചിന് മുമ്പാകെയും വരും. മൂന്നാമനായ ജസ്റ്റിസ് കുര്യൻ ജോസഫിെൻറ ബെഞ്ച്, കോടതിയലക്ഷ്യം, തൊഴിൽ, ക്രിമിനൽ കേസുകൾ തുടങ്ങിയവ കേൾക്കും.
നാലാമനായ ജസ്റ്റിസ് എ.കെ. സിക്രി കോടതിയലക്ഷ്യം, പ്രത്യക്ഷ, പരോക്ഷ നികുതികൾ തുടങ്ങിയവ പരിഗണിക്കും. അഞ്ചാമനും സുപ്രീംകോടതി കൊളീജിയത്തിലെ അവസാന അംഗവുമായ എസ്.എ. ബോബ്ഡെക്ക് അക്കാദമിക് വിഷയങ്ങൾ, എൻജിനീയറിങ്, മെഡിക്കൽ കോളജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങൾ തുടങ്ങിയവ സംബന്ധിച്ച കേസുകളാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.