പുതുച്ചേരിയിൽ രംഗസ്വാമി അധികാരമേറ്റു

ചെന്നൈ: പുതുച്ചേരിയിൽ മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി അധികാരമേറ്റു. മുതിർന്ന രാഷ്ട്രീയ നേതാവും എ.ഐ.എൻ.ആർ.സി സ്ഥാപകനുമായ രംഗസ്വാമി അഞ്ചാം തവണയാണ് സംസ്ഥാന ഭരണം കൈയാളുന്നത്. ലഫ്. ഗവർണർ കെ. കൈലാഷ്നാഥൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രാദേശിക പാർട്ടിയിൽ നിന്നുള്ള മല്ലടി കൃഷ്ണ റാവു, ബി.ജെ.പിയുടെ എ. നമഃശിവായം എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, മുതിർന്ന നേതാവ് ബി.എൽ. സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Rangasamy was sworn in in Puducherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.