സീറ്റ്​ കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന്​ രമ്യയുടെ മാതാവ്​

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്​ ലഭിച്ചില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​​ രമ്യ ദിവ്യസ്​പന്ദനയുടെ മാതാവ്​. മാണ്ഡ്യ നിയമസഭാ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയാക്കണമെന്നാണ്​ രമ്യയുടെ മാതാവ്​ രഞ്​ജിത ആവശ്യപ്പെട്ടിരിക്കുന്നത്​. പാർട്ടിയുടെ സോഷ്യൽ മീഡിയ ചുമതല മാത്രമുള്ള രമ്യക്ക്​ അനുയോജ്യമായ പദവി നൽകണമെന്ന ആവശ്യവും അവർ ഉന്നയിച്ചിട്ടുണ്ട്​. 

‘‘നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ്​ അനുവദിക്കണമെന്ന്​ കോൺഗ്രസ്​ ഹൈകമാൻഡിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പാർട്ടി ടിക്കറ്റ്​ ലഭിച്ചില്ലെങ്കിൽ മാണ്ഡ്യയിൽ തന്നെ സ്വതന്ത്ര്യ സ്ഥാനാർഥിയായി മത്സരിക്കും.’’  28 വർഷമായി പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ്​ താനെന്നും രഞ്​ജിത പറഞ്ഞു. 
രമ്യക്ക്​ പാർട്ടി സോഷ്യൽ മീഡിയ ചുമതല നൽകിയിട്ടു​ണ്ട്​. എന്നാൽ മാണ്ഡ്യയിലെ ജനങ്ങളുമായി ഇടപെട്ട്​ പ്രവർത്തിക്കുന്നതിന്​ മെച്ചപ്പെട്ട പദവി നൽകണം- രഞ്​ജിത പറഞ്ഞു. 

 രഞ്​ജിത കർണാടക മുൻ മുഖ്യമന്ത്രി എസ്​.എം കൃഷ്​ണയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എസ്​.എം കൃഷ്​ണ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്നെങ്കിലും രഞ്​ജിതയും രമ്യയും കോൺഗ്രസിൽ തുടരുകയായിരുന്നു. 

Tags:    
News Summary - Ramya’s Mother Warns Party, Says Will Fight as Independent if Denied Ticket in Karnataka Polls- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.