സ്വാമി അഗ്​നിവേശിനെ രമേശ്​ ചെന്നിത്തലയും എം.എം. ഹസനും സന്ദർശിച്ചു

ന്യൂഡൽഹി: ഝാർഖണ്ഡിലെ പാകുറിൽ യുവമോർച്ച, എ.ബി.വി.പി പ്രവർത്തകരുടെ ആക്രമണത്തിന്​ ഇരയായ മനുഷ്യാവകാശ പ്രവർത്തകൻ സ്വാമി അഗ്​നിവേശി​നെ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസനും സന്ദർശിച്ചു. ഞായറാ​ഴ്​ച വൈകീട്ട്​ അഗ്​നിവേശി​​​​െൻറ ജന്ദർമന്ദർ റോഡിലുള്ള വസതിയിലെത്തുകയായിരുന്നു ഇരുവരും. ആവിഷ്​കാര സ്വാത​ന്ത്ര്യമുള്ള രാജ്യത്ത്​ സംഘ്​പരിവാറി​​​​െൻറ ഭീഷണിക്ക്​ വഴ​േങ്ങണ്ടതില്ലെന്ന്​​ ചെന്നിത്തല വ്യക്തമാക്കി. 

കേരളത്തിൽ എഴുത്തുകാരന്​ നോവൽ പിൻവലിക്കേണ്ടി വന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരിക്കലും അംഗീകരിക്കനാവാത്ത കാര്യമാണ്​ ഉണ്ടായിരിക്കുന്നത്​. എഴുത്തുകാരനെ പിന്തുണച്ചതിന്​​ സമൂഹ മാധ്യമങ്ങൾ വഴി തനിക്കെതിരെ സംഘ്​പരിവാർ േമാശമായ പദങ്ങൾ ഉപ​േയാഗിച്ച്​ വ്യാപക പ്രചാരണമാണ്​ നടത്തുന്നത്​. പൊലീസ് ഒരു നടപടിയും ​എടുക്കുന്നില്ല. മുഖ്യമന്ത്രിയെ വിമർശിച്ചാൽ മാത്രമേ കേസ്​ എടുക്കുകയുള്ളൂ. എ​ഴുത്തുകാരന്​ ഭീഷണി ഉണ്ടായി ദിവസങ്ങളായിട്ടും എവിടെയാണ്​ പൊലീസെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Ramesh Chennithala and MM Hassan visit Swami Agnivesh -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.