ന്യൂഡൽഹി: 1993ൽ ഇറങ്ങിയ ജാപ്പനീസ്-ഇന്ത്യൻ സിനിമ ‘രാമായണം-രാമന്റെ ഇതിഹാസം’ (രാമായണ: ദ ലെജൻഡ് ഓഫ് പ്രിൻസ് രാമ) ഈ മാസം 15ന് പാർലമെന്റിൽ പ്രത്യേക ഷോ ആയി കാണിക്കുമെന്ന് ചിത്രത്തിന്റെ വിതരണക്കാരായ ‘ഗ്രീക് പിക്ചേഴ്സ്’ അറിയിച്ചു.
സ്പീക്കർ ഓം ബിർലയും എം.പിമാരും സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമകാണാനെത്തും. ഇന്ത്യൻ പാർലമെന്റിൽനിന്ന് ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നെന്നും ഇതു നമ്മുടെ മഹദ് സംസ്കാരത്തിന്റെയും കാലാതീതമായ രാമായണകഥയുടെയും ആഘോഷമാണെന്നും ഗ്രീക് പിക്ചേഴ്സ് സഹസ്ഥാപകൻ അർജുൻ അഗർവാൾ പറഞ്ഞു.
ജനുവരി 24ന് ആണ് സിനിമ 4കെ ഫോർമാറ്റിൽ ഇന്ത്യയിൽ ഇറങ്ങിയത്. ഇംഗ്ലിഷ് പതിപ്പിനൊപ്പം ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലും ഡബ് ചെയ്തു. യുഗോ സാകോ, റാം മോഹൻ, കോയ്ച്ചി സസാകി എന്നിവരാണ് സിനിമയുടെ സംവിധായകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.