രാമായണം സീരിയലിൽ ഉൾപ്പെടെ വേഷമിട്ട ചലച്ചിത്ര നടൻ ചന്ദ്രശേഖർ അന്തരിച്ചു

മുംബൈ: ഒരു കാലത്ത്​ ടെലിവിഷൻ സീരിയലുകളിൽ പ്രശസ്​തമായ രാമായണത്തിൽ ആര്യ സു​മന്ദിന്‍റെ വേഷമിട്ട നടൻ ചന്ദ്രശേഖർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖം മൂലം ബുധനാഴ്ച രാവിലെ ഏഴ​്​ മണിയോടെയായിരുന്നു അന്ത്യം. സ്വന്തമായി സംവിധാനം നിർവഹിച്ച 'ചാ ചാ ചാ', സുരാംഗ്​ എന്നീ ചിത്രങ്ങളിലൂടെയും ചന്ദ്രശേഖർ ശ്രദ്ധേയമായി.

''അദ്ദേഹം ആഗ്രഹിച്ചതുപോലെ കുടുംബാംഗങ്ങളുടെ സാന്നിധ്യമത്തിൽ ഉറക്കത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചത്​. യാതൊരു വിധ ആരോഗ്യപ്രശ്​നങ്ങളുമില്ലായിരുന്നു. മികച്ച ജീവിതമാണ്​ അദ്ദേഹം ജീവിച്ചത്​.'' -ചന്ദ്രശേഖറിന്‍റെ മകൻ ചലച്ചിത്ര നിർമാതാവായ ശേഖർ പറഞ്ഞു. അദ്ദേഹത്തി​ന്‍റെ അന്ത്യ കർമങ്ങൾ ജുഹു പവാൻസ്​ ഹൻസ്​ ക്രമറ്റോറിയത്തിൽ നടക്കുമെന്നും ശേഖർ കൂട്ടിച്ചേർത്തു.

ഹൈദരാബാദിൽ ജനിച്ച ചന്ദ്രശേഖർ 1950കളിൽ ജൂനിയർ ആർട്ടിസ്റ്റ്​ ആയാണ്​ ചലച്ചിത്ര ലോകത്തേക്ക്​ കടന്നു വന്നത്​. 1954ൽ വി. ശാന്താറാമിന്‍റെ സുരാംഗ്​ എന്ന ചിത്രത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന്​ കവി, മസ്​താന, ബസന്ദ്​ ബഹാർ കാളി തോപി ലാൽ റുമാൽ, ബർസാത്​ കി റാത്​ എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചു.

1990കളുടെ ആദ്യകാലം വരെ 250ലേറെ ചിത്രങ്ങളിൽ ചന്ദ്രശേഖർ വേഷമിട്ടിട്ടുണ്ട്​.

Tags:    
News Summary - Ramayan Actor Chandrashekhar Dies At 98

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.