പൗരത്വ ഭേദഗതിയെ പിന്തുണച്ച എം.എൽ.എയെ ബി.എസ്​.പി സസ്​പെൻഡ്​ ചെയ്​തു

ഭോപാൽ: മധ്യപ്രദേശിലെ പത്താരിയയിൽ നിന്നുള്ള ബി.‌എസ്‌.പി എം‌.എൽ.‌എ രമാഭായ്​ പരിഹാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിനെ തുടർന്നാണ്​ നടപടി. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന്​ രമാഭായിക്ക്​ വിലക്കേർപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​. ബി‌.എസ്‌.പി അധ്യക്ഷ മായാവതിയാണ്​ ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​.

ബി.‌എസ്‌.പി അച്ചടക്കമുള്ള പാർട്ടിയാണെന്നും, അത് ലംഘിച്ചാൽ പാർട്ടിയുടെ എം.പി, എം‌.എൽ.‌എ തുടങ്ങിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കും. മായാവതി ട്വീറ്റ് ചെയ്തു.

ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമത്തെ ബി.എസ്.പി തുടക്കം മുതൽ തന്നെ എതിർത്തിരുന്നു. ഇതുസംബന്ധിച്ച് രാഷ്ട്രപതിക്ക് നിവേദനവും നൽകിയിരുന്നു. എന്നിട്ടും രമാഭായ്​ പൗരത്വ നിയമത്തെ പിന്തുണക്കുകയാണുണ്ടായതെന്നും പാർട്ടിക്ക്​ വിധേയയായി പ്രവർത്തിക്കാൻ അദ്ദേഹത്തിന്​ പല തവണ മുന്നറിയിപ്പ്​ നൽകിയിരുന്നുവെന്നും മായാവതി ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - Ramabai Parihar suspended from bsp for supporting caa -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.