സുപ്രീംകോടതി നമ്മുടേതാണ്​; രാമക്ഷേത്രം പണിയുമെന്ന്​ യു.പി മ​ന്ത്രി

ന്യൂഡൽഹി: രാമക്ഷേത്രം നിർമാണവുമായി ബന്ധപ്പെട്ട്​ വിവാദ പ്രസ്​താവനയുമായി യു.പി മന്ത്രി. അയോധ്യയിൽ രാമക്ഷേത്രം നിർമാണം നടത്തും കാരണം സുപ്രീംകോടതി നമ്മുടേതാണ്​ എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്​താവന. ഉത്തർപ്രദേശിലെ സഹകരണ വകുപ്പ്​ മന്ത്രി മുക്​ത്​ ബിഹാരി വർമ്മയാണ്​ പ്രസ്​താവന നടത്തിയത്​.

ഭഹാറിച്ച്​ ജില്ലയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കു​​​േമ്പാഴായിരുന്നു മന്ത്രി രാമക്ഷേത്രം നിർമാണത്തെ കുറിച്ച്​ പറഞ്ഞത്​ . രാജ്യത്തെ നീതിന്യായ വ്യവസ്ഥയും സുപ്രീംകോടതിയും നമ്മുടേതാണെന്നും അതുകൊണ്ട്​ രാമക്ഷേത്രം നിർമാണം നടത്തുമെന്നു മന്ത്രി പറഞ്ഞു. രാമക്ഷേത്രം സംബന്ധിച്ച കേസ്​ സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളപ്പോഴാണ്​ വിവാദ പ്രസ്​താവന മന്ത്രി നടത്തിയിരിക്കുന്നത്​.

കഴിഞ്ഞ ആഗസ്​റ്റിൽ യു.പി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യ രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്രസർക്കാർ പാർലമ​െൻറിൽ നിയമനിർമാണം നടത്തണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെ വിവിധ മതസംഘടന പ്രതിനിധികൾ നിയമനിർമാണത്തെ അനുകൂലിച്ച്​ രംഗത്ത്​ വന്നിരുന്നു.

Tags:    
News Summary - Ram temple will be built as Supreme Court is ours, says Yogi's minister Mukut Bihari Verma-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.