രാമക്ഷേത്രം നിയമമാർഗത്തിൽ നിർമിക്കണം -അമിത്​ ഷാ


ജയ്​പുർ: പരസ്​പര ചർച്ചയിലൂടെ അയോധ്യയിൽ നിയമപരമായ മാർഗത്തിൽ രാമക്ഷേത്രം നിർമിക്കണമെന്നാണ്​ പാർട്ടി നിലപാടെന്ന്​ ബി.ജെ.പി പ്രസിഡൻറ്​ അമിത്​ ഷാ. ‘‘ഇക്കാര്യത്തിൽ പാർട്ടി നിലപാട്​ വളരെ വ്യക്​തവും കഴിഞ്ഞ നാല്​ ലോക്​സഭ തെരഞ്ഞെടുപ്പ്​ പ്രകടന പത്രികകളിൽ സൂചിപ്പിച്ചതുമാണ്​. പരസ്​പര ചർച്ച നടത്തുകയും അതി​​​െൻറ അടിസ്​ഥാനത്തിൽ നിയമപരമായ മാർഗത്തിൽ ക്ഷേത്രം നിർമിക്കുകയും വേണം’’^അദ്ദേഹം പറഞ്ഞു.

ക്രീമിലയറിൽപെടുന്ന എസ്​.സി/ എസ്​.ടിക്കാരെ സംവണ ആനുകൂല്യങ്ങളിൽനിന്ന്​ ഒഴിവാക്കുന്ന കാര്യത്തിൽ, എല്ലാ പാർട്ടികളുമായും ചർച്ചക്കുശേഷം തീരുമാനമെടുക്കുമെന്ന്​ അമിത്​ ഷാ വ്യക്​തമാക്കി. 

Tags:    
News Summary - Ram temple should be constructed in legal manner: Amit Shah -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.