രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: 14ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉ​ച്ച​​ക്ക്​ 12.15ന്​​ ​പാ​ർ​ല​മ​​​​​െൻറ്​ ​െസ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​​ന്ന ച​ട​ങ്ങി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്.​ ഖെ​ഹാ​ർ​ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. 

മുൻ രാഷ്ട്രപതിമാരുടെ മാതൃക പിന്തുടരുമെന്ന് സത്യപ്രതിജ്ഞക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ രാം നാഥ് കോവിന്ദ് പറഞ്ഞു. വൈവിധ്യമാണ് രാജ്യത്തിന്‍റെ ശക്തി. ബുദ്ധന്‍റെ നാട് ശാന്തിയുടേയും സമാധാനത്തിന്‍റെയും മാതൃകയാവണം. മഹാത്മാ ഗാന്ധിയും ദീൻ ദയാൽ ഉപാധ്യയും വിഭാവനം ചെയ്ത രാജ്യമാണ് ലക്ഷ്യം. അവസര സമത്വത്തിനുള്ള രാജ്യത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സ്​​ഥാ​ന​മൊ​ഴി​യു​ന്ന രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യും നി​യു​ക്​​ത രാ​ഷ്​​​ട്ര​പ​തി രാം ​നാ​ഥ്​ കോ​വി​ന്ദും​ ഒ​രു​മി​ച്ചാ​ണ്​ ച​ട​ങ്ങി​നെ​ത്തിയത്. രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ ഹാ​മി​ദ്​ അ​ൻ​സാ​രി, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ഗ​വ​ർ​ണ​ർ​മാ​ർ, മു​ഖ്യ​മ​ന്ത്രി​മാ​ർ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സത്യപ്രതിഞ്ജ ചടങ്ങിൽ പ​െ​ങ്ക​ടു​ത്തു.  

രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ അദ്ദേഹവും ഭാര്യയും പുഷ്പാർച്ചന നടത്തിയിരുന്നു. പിന്നീട് മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതിഭവനിൽനിന്നു സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിയും നിയുക്ത രാഷ്ട്രപതി റാം നാഥ് കോവിന്ദും ഒരേവാഹനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി പാർലമെന്‍റ് മന്ദിരത്തിലേക്ക് തിരിച്ചത്. പാർലമെന്റിലെത്തിയ ഇരുവരെയും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ചേർന്നു സ്വീകരിച്ച് പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് ആനയിച്ചു.

പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​യാ​യ മു​ൻ സ്​​പീ​ക്ക​ർ മീ​ര ക​ു​മാ​റി​​നെ തോ​ൽ​പി​ച്ചാ​ണ്​ കോ​വി​ന്ദ്​ രാ​ഷ്​​ട്ര​പ​തി​യാ​യത്​.  

Tags:    
News Summary - Ram Nath Kovind takes oath as the 14th President of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.