ശ്രീ ശ്രീ രവിശങ്കറിന്‍റെ മധ്യസ്ഥ ശ്രമങ്ങളോട്  വിയോജിച്ച് ബി.ജെ.പി

ന്യൂഡൽഹി: അയോധ്യ പ്രശ്നത്തിൽ ശ്രീ ശ്രീ രവിശങ്കറിന്‍റെ മധ്യസ്ഥ ശ്രമങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് ബി.ജെ.പി.  സുപ്രീം കോടതിയിലെ കേസ് തീർപ്പായതിനു ശേഷമേ പുറത്തു നിന്നുള്ള മ‍ധ്യസ്ഥ ശ്രമങ്ങളുടെ ആവശ്യമുള്ളൂയെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി. അയോധ്യ പ്രശ്നം കോടതിക്ക് പുറത്തുവെച്ച് തീർക്കണമെന്ന ശ്രീ ശ്രീ രവി ശങ്കറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാധവ്. 

നിയമ നടപടി ക്രമങ്ങൾ സുപ്രീം കോടതിയിൽ ഏതാണ്ട് പൂർണമായ അവസ്ഥയിലാണുള്ളത്. അത് പൂർത്തിയാക്കാൻ അനുവദിക്കണം. തീരുമാനമെടുക്കൽ കോടതിക്ക്  വിടണമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ വിഷയത്തിൽ ഇരു കൂട്ടരുമായി തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് നേരത്തെ ശ്രീ ശ്രീ രവി ശങ്കർ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും രവിശങ്കർ സന്ദർശിച്ചിരുന്നു. 

ഡിസംബർ അഞ്ചിനാണ് കേസ് സുപ്രീം കോടതിയിൽ പരിഗണിക്കുന്നത്.

Tags:    
News Summary - Ram Madhav downplays Sri Sri Ravi Shankar's mediation in Ram Temple dispute- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.