രാമജന്മ ഭൂമി തീർഥക്ഷേത്ര ട്രസ്​റ്റ്​  ആദായനികുതിയുടെ പരിധിക്ക്​ പുറത്ത്​

ന്യൂഡൽഹി: രാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്​റ്റി​നെ ആദായ നികുതി വകുപ്പായ 80 ജിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഈ വകുപ്പിൽ ഉൾപ്പെടുന്ന സ്​ഥാപനങ്ങൾക്കും ക്ഷേത്രങ്ങൾക്കും ലഭിക്കുന്ന സംഭാവനകൾ​ ആദായനികുതിയുടെ പരിധിക്ക്​ പുറത്താണ്​. ഇതോടെ 2020-21 സാമ്പത്തിക വർഷത്തിൽ ട്രസ്​റ്റിനു ലഭിക്കുന്ന സംഭാവനകൾക്കൊന്നും നികുതിയൊടുക്കേണ്ടതില്ല. 

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്​ രൂപവത്കരിച്ചതാണ്​ രാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്​റ്റ്​. ബാബരി തർക്ക പരി​ഹാര​ കേസിൽ കഴിഞ്ഞ നവംബറിലെ സുപ്രീംകോടതി വിധിയെ തുടർന്നാണ്​ കേന്ദ്രസർക്കാർ​  രാമക്ഷേത്രം പണിയാൻ​ 15 അംഗ ട്രസ്​റ്റ്​ രൂപവത്കരിച്ചത്​. ആദ്യയോഗത്തിൽ നിത്യ ഗോപാൽ ദാസിനെ പ്രസിഡൻറായും ചമ്പത്​ റായ്​യെ ജനറൽ സെക്രട്ടറിയായും സ്വാമി ഗോവിന്ദ്​ ദേവ്​ ഗിരിയെ ട്രഷററായും തെരഞ്ഞെടുത്തു. ഏപ്രിൽ എട്ടിന്​ ട്രസ്​റ്റി​ന്റെ ഔദ്യോഗിക ലോഗോയും പുറത്തിറക്കി.

Tags:    
News Summary - Ram Janambhoomi Teertha Kshetra put under section 80G - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.