ഒരു ദിവസം രാജ്യത്തെ കർഷകർ പണിമുടക്കിയാൽ തീരാവുന്നതേയുള്ളൂ കേന്ദ്രസർക്കാരിന്റെ അഹങ്കാരം-രാകേഷ് ടികായത്ത്, പുതുവർഷത്തിൽ വീണ്ടും കർഷക സമരം

ഒരു ദിവസം രാജ്യത്തെ മുഴുവൻ കർഷകരും പണിമുടക്കിയാൽ തീരാവുന്നതേയുള്ളൂ കേന്ദ്രസർക്കാരിന്റെ അഹങ്കാരമെന്ന് കർഷകസമര നേതാവ് രാ​കേഷ് ടികായത്ത്. അവർ കടമ കൃത്യമായി ചെയ്യാൻ നിർബന്ധിതരാകേണ്ടിവരും. ഇതിനായി ഐക്യത്തോടെയുള്ള കർഷകമുന്നേറ്റം ഉണ്ടാകും. കർഷകരുടെ ആവശ്യങ്ങ​ളെ പരിഗണിക്കാതിരുന്നാൽ ശക്തമായ സമരം നടക്കും.

കേന്ദ്രം നടപ്പാക്കാൻ ശ്രമിച്ച മൂന്ന് കാർഷിക നിയമത്തിനെതിരായാണ് സമരം തുടങ്ങിയത്. ചെറുതായി തുടങ്ങി രാജ്യമാകെ പടർന്ന സമരത്തിനുമുൻപിൽ സർക്കാറിനു മുട്ടുമടക്കേണ്ടി വന്നു. സമരം ഒത്തുതീർപ്പായി. എന്നാൽ, ആ വ്യവസ്ഥകൾ കേന്ദ്രം നടപ്പാക്കുന്നില്ല. കർഷകരുടെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല.

ഒരു വിളയ്‌ക്കും ന്യായവും സ്ഥിരവുമായ വില കിട്ടുന്നില്ല. ഈ ഘട്ടത്തിലാണ്‌ പുതിയ കർഷകനിയമം വന്നത്. അതോടെ വിപുലമായ കർഷക ഐക്യം രൂപപ്പെട്ടു. ഈ ഐക്യത്തെ തകർക്കാൻ പലവിധ ശ്രമങ്ങളുണ്ടായി. പക്ഷേ, കർഷക ഐക്യം വളർന്നതല്ലാതെ ശിഥിലമായില്ലെന്നും രാ​കേഷ് ടികായത്ത് പറയുന്നു.

കാർഷിക ​പ്രശ്നങ്ങളിൽ ഏറെ മുന്നോട്ടു പോകാനുണ്ട്. കർഷകർക്കും പാവപ്പെട്ടവർക്കും ആദിവാസികൾക്കും സ്‌ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളല്ലേ ഇന്നത്തെ ചർച്ചാ വിഷയം. അതുകൊണ്ട് സമരങ്ങൾ അവസാനിക്കുന്നില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു.  

Tags:    
News Summary - Rakesh Tikayat that the farmers' strike will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.