രാജ്യസഭ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്പൂർ: സംസ്ഥാനത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഈ തെരഞ്ഞെടുപ്പ് നിർബന്ധിതവും അനാവശ്യവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

നാലു സംസ്ഥാനങ്ങളിലായി 16 രാജ്യസഭ സീറ്റുകളിലേക്കുള്ള മത്സരം പുരോഗമിക്കുകയാണ്. 15 സംസ്ഥാനങ്ങളിലായി ആകെ 57 രാജ്യസഭ സീറ്റുകളായിരുന്നു ഒഴിഞ്ഞിരുന്നത്. എന്നാൽ അവയിൽ 41 സീറ്റുകളിലെ സ്ഥാനാർഥികൾ എതിരാളികളില്ലാത്തതിനാൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടു.

രാജസ്ഥാനിൽ നിന്നുള്ള നാല് രാജ്യസഭ അംഗങ്ങളുടെ കാലാവധി ജൂലൈയിൽ അവസാനിക്കും. നിലവിൽ നാലസീറ്റുകളിലേക്കായി അഞ്ച് സ്ഥാനാർഥികളാണുള്ളത്. സ്വതന്ത്രസ്ഥാനാർഥിയായി സുബാഷ് ചന്ദ്ര രംഗത്തുവന്നതോടെയാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. സുബാഷ് ചന്ദ്രക്ക് ബി.ജെ.പി പിന്തുണയുണ്ട്. 

Tags:    
News Summary - Rajya Sabha elections: Rajasthan CM Ashok Gehlot hits out at BJP, says these polls are forced and unnecessary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.