Posted On
date_range Updated On
date_range രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാജ്നാഥ്സിങ് ശ്രീനഗറിലെത്തി
ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് ശ്രീനഗറിലെത്തി. സുരക്ഷ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനായി സർക്കാർ ഉന്നതതല സംഘത്തോടൊപ്പമാണ് ദ്വിദിന സന്ദർശനത്തിനായി മന്ത്രി എത്തിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ജമ്മു കശ്മീർ ആഭ്യന്തര ജോ.സെക്രട്ടറി ഗ്യാനേഷ് കുമാർ, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
വെടിനിർത്തൽ ലംഘനം, അതിർത്തിക്കിപ്പുറത്തേക്കുള്ള വെടിവെപ്പ്, ഭീകരവാദികളുടെ നുഴഞ്ഞു കയറ്റം, സുരക്ഷാസേനക്കെതിരെയുള്ള ആക്രമണം, കല്ലേറ് തുടങ്ങി വിവിധ പ്രശ്നങ്ങൾക്കിടയിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദർശനം. കല്ലേറിനെ തുടർന്ന് റോഡിനു പുറത്തേക്ക് വാഹനം തെന്നി വീണ് 19 സി.ആർ.പി.എഫ് സേനാംഗങ്ങൾക്ക് കഴിഞ്ഞ മാസം പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.