Posted On
date_range Updated On
date_range രാജീവ് ഗാന്ധി വധം: പ്രതികളെ വിട്ടയക്കാനാകില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തി തമിഴ്നാട് ജയിലിൽ കഴിയുന്ന ഏഴു പ്രതികളെ വിട്ടയക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. പ്രധാനമന്ത്രിയെ വധിച്ച കേസിലാണ് ഇവർ പിടിയിലായതെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിെൻറ നടപടി. കേസന്വേഷിച്ച സി.ബി.െഎയും പ്രതികളെ വിട്ടയക്കുന്നതിനെ എതിർത്തു.
പ്രതികളെ വിട്ടയക്കുന്നത് സംബന്ധിച്ച് തമിഴ്നാട് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിെൻറ തീരുമാനം ആരാഞ്ഞതായിരുന്നു കോടതി. പ്രതികളെ കേന്ദ്ര സർക്കാറിെൻറ അനുമതിയില്ലാതെ വിട്ടയക്കാനാകില്ലെന്ന് 2015 ൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.