Posted On
date_range Updated On
date_range രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ ഹരജി 17ലേക്ക് മാറ്റി
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ ജയിൽമോചനത്തിനായി സമർപ്പിച്ച ഹരജി സുപ്രീംകോടതി ഒക്ടോബർ 17ലേക്ക് മാറ്റി. സമയക്കുറവുമൂലം കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരുടെ ബെഞ്ചിന് ഹരജി പരിഗണിക്കാനായില്ല. നളിനിയുടെയും ആർ.പി. രവിചന്ദ്രന്റെയും നേരത്തെയുള്ള മോചനത്തിന് തമിഴ്നാട് സർക്കാർ വ്യാഴാഴ്ച അനുകൂല നിലപാടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.