​നളിനിക്കും മുരുകനും വാട്​​സാപ്പ്​ വിഡിയോകാളിൽ സംസാരിക്കാൻ അനുമതി

ചെന്നൈ: രാജീവ്​ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരായ നളിനി-മുരുകൻ എന്നിവർക്ക്​​ വിദേശത്തെ കുടുംബാംഗങ്ങളുമായി വാട്​​സാപ്പ്​ വിഡിയോകാളിൽ സംസാരിക്കാൻ മദ്രാസ്​ ഹൈകോടതി അനുമതി. നളിനിയുടെ മാതാവ്​ പത്മ സമർപ്പിച്ച ഹരജിയിൽ ജസ്​റ്റിസുമാരായ കൃപാകരൻ, വേലുമണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

ഇതനുസരിച്ച്​ ലണ്ടനിലും ശ്രീലങ്കയിലുമുള്ള കുടുംബാംഗങ്ങളുമായി സംസാരിക്കാം. തടവുകാർക്ക്​ വിദേശ രാജ്യങ്ങളിലുള്ളവരുമായി സംസാരിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. രാജ്യത്തിനകത്തുള്ള ബന്ധുക്കളുമായി മാസത്തിൽ മൂന്നുതവണ 30 മിനിറ്റിൽ കവിയാതെ സംസാരിക്കാനാണ്​ അനുവദിച്ചിരുന്നത്​.

Tags:    
News Summary - Rajiv Gandhi Assassination case accuse Nalini and Murugan allowed to talk on WhatsApp video Calling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.