ദസ്ന (ഉത്തർപ്രദേശ്): ആരുഷി വധക്കേസിൽ കുറ്റവിമുക്തമരായ രാജേഷ്-നൂപുർ തൽവാർ ദമ്പതികൾ ജയിൽ മോചിതരായി. ഗാസിയാബാദിലെ ദസ്ന ജയിൽ നിന്ന് അഞ്ചു മണിയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ദമ്പതികൾ പുറത്തിറങ്ങിയത്.
ജൽ വായു വിഹാറിലെ വസതിയിലേക്ക് പോകുന്ന വഴി നോയിഡയിലെ സായ് മന്ദിർ സന്ദർശിക്കും. ഗാസിയാബാദ് പൊലീസിെൻറ അകമ്പടിയോടെയാണ് ഇരുവരും വസതിയിലെത്തുക.
മകൾ ആരുഷിയെയും വീട്ടുവേലക്കാരൻ ഹേംരാജിനെയും കൊന്ന കേസിൽ ദമ്പതികൾ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. മതിയായ തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞദിവസം അലഹബാദ് ഹൈകോടതി ഇവരെ വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.