Representative Image

റെയില്‍വേ ട്രാക്കില്‍ സിമന്റ് തൂണ്‍; രാജധാനി എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രാജധാനി എക്‌സ്പ്രസ് റെയില്‍വേ ട്രാക്കിലുണ്ടായിരുന്ന സിമന്റ് തൂണിലിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ട്രെയിന്‍ യാത്ര തുടര്‍ന്നെന്നും അധികൃതര്‍ അറിയിച്ചു.

ഇന്നലെ വൈകുന്നേരം ഗുജറാത്തിലെ വല്‍സദിലാണ് സംഭവം. അതുല്‍ സ്‌റ്റേഷന് സമീപം ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന മുംബൈ - ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രാക്കില്‍ കിടന്ന തൂണിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തൂണ്‍ തെറിച്ചുപോയി. ലോകോപൈലറ്റ് ഉടന്‍ വിവരം സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു.

മുതിര്‍ന്ന പൊലീസ്, റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Rajdhani Express hits pillar in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.