രണ്ടു കുട്ടി നയം മൂ​ലം ജോലി നഷ്ടമാകുമെന്ന ഭയം; മൂന്നാമത്തെ കുഞ്ഞിനെ ദമ്പതികൾ കനാലിലെറിഞ്ഞു ​കൊന്നു

ജയ്പൂർ: മൂന്ന് കുട്ടികൾ ഉള്ളതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭയന്ന് രാജസ്ഥാൻ സർക്കാറിലെ കരാർ തൊഴിലാളി അഞ്ചുമാസംപ്രായമുള്ള മകളെ കനാലിലെറിഞ്ഞു കൊന്നു. ജവർലാൽ മെഘ്‍വാലും(36) ഭാര്യ ഗീത ദേവിയുമാണ് സ്വന്തം കുഞ്ഞിനെ കനാലിലെറിഞ്ഞ് ​കൊന്നത്.

ഞായറാഴ്ച വൈകീട്ട് ബികാനെർ ജില്ലയിലാണ് സംഭവം. ഛത്തർഗഡ് പൊലീസ് സ്റ്റേഷൻ പരിസരത്തെ കനാലിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്.

നിലവിൽ സർക്കാറിന്റെ കരാർ തൊഴിലാളിയാണ് ജവർലാൽ. ഇയാൾ ജോലിയിൽ സ്ഥിരമാകുമെന്ന പ്രതീക്ഷയിലാണ്. ഇയാൾക്കും ഭാര്യക്കും രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്. അതിനിടെയാണ് മൂന്നാമത് കുഞ്ഞ് ജനിച്ചത്.

എന്നാൽ സംസ്ഥാന സർക്കാറിന്റെ രണ്ട് കുട്ടി നയം കർശനമാണ്. മൂന്ന് കുട്ടികളുണ്ടായാൽ നിർബന്ധിത വിരമിക്കൽ വേണമെന്നാണ് നയത്തിലെ നിർശേദം. ഈ നയം മൂലം ജോലിയിൽ നിന്ന് വിരമിക്കേണ്ടി വരുമോ എന്ന ഭയമാണ് ജവർലാലിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ജവർലാലിനും ഭാര്യ ഗീതക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Rajasthan Man Throws Baby In Canal Fearing Forced Retirement For 3rd Child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.