Posted On
date_range Updated On
date_range മൊബൈല്‍ ഡാറ്റ ഉപയോഗിച്ചു തീര്‍ത്തതിന് അനിയനെ കുത്തിക്കൊന്നു
ജോധ്പൂര്‍: തന്റെ മൊബൈല്‍ ഫോണിലെ ഇന്‍ര്‍നെറ്റ് ഡാറ്റ ഉയോഗിച്ചു തീര്‍ത്ത ദേഷ്യത്തിന് അനിയനെ ജ്യേഷ്ഠന്‍ കുത്തിക്കൊന്നു. അഞ്ച് തവണ നെഞ്ചില്‍ കുത്തേറ്റായിരുന്നു അനിയന്റെ മരണം. കൊലപാതകത്തിന് ജ്യേഷ്ഠനും 23കാരനുമായ രാമന്‍ എന്ന യുവാവ് അറസ്റ്റിലായി. രാമന്റെ ഇളയ സഹോദരന്‍ റോയ് ആണ് കൊല്ലപ്പെട്ടത്.
രാജസ്ഥാനിലെ ജോധ്പൂരില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അനിയന്‍ റോയിയെയും കൂട്ടി വീടിന്റെ ടെറസിലേക്ക് പോയ രാമന്‍, തന്റെ മൊബൈല്‍ ഡാറ്റ ഉപയോഗിച്ചു തീര്‍ത്തതിന് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തിലെത്തുകയായിരുന്നു.
അനിയനെ കൊന്ന് രക്ഷപ്പെടാന്‍ ഒരുങ്ങിയ 23കാരന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് അറസ്റ്റിലായത്. ഇയാള്‍ മാനസിക രോഗിയാണെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.