പെട്രോൾ-ഡീസൽ നികുതി കുറച്ച്​ രാജസ്ഥാൻ; വിമാന ഇന്ധനത്തിന്​ നികുതി കുറച്ച്​ മധ്യപ്രദേശ്​

ജയ്​പൂർ: കേന്ദ്രസർക്കാർ ​പെട്രോളിനും ഡീസലിനും എക്​സൈസ്​ നികുതി കുറച്ചതിനുപിന്നാലെ സംസ്​ഥാന നികുതി കുറച്ച്​ രാജസ്​ഥാൻ. സംസ്​ഥാന മന്ത്രിസഭ ചൊവ്വാഴ്​ച 'വാറ്റ്​' കുറച്ചതിലൂടെ പെ​ട്രോളിന്​ നാലു രൂപയും ഡീസലിന്​ അഞ്ചു രൂപയും ക​ുറവുവരും. ഇതിലൂ​െട സംസ്​ഥാനത്തിന്​ 3500 കോടി രൂപയുടെ വാർഷികനഷ്​ടം കണക്കാക്കുന്നുവെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ അറിയിച്ചു.

അതേസമയം, വിമാന ഇന്ധനത്തിന്‍റെ നികുതി(വാറ്റ്​)  മധ്യപ്രദേശ്​  കുറച്ചു. 25 ശതമാനത്തിൽ നിന്ന്​ ധ ശതമാനമായാണ്​ കുറച്ചത്​.  മുഖ്യമന്ത്രി ശിവരാജ്​ സിങ്​  ചൗഹാന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഇന്ധന നികുതി കുറക്കാൻ തീരുമാനിച്ചത്​.  ടൂറിസത്തിന്​ അനുഗുണമാകുമെന്ന പ്രതീക്ഷയിലാണ്​ മധ്യപ്രദേശ്​ നികുതി കുറച്ചത്​. വിമാന ഇന്ധനത്തിന്‍റെ നികുതി കുറക്കാൻ കേന്ദ്ര വ്യേമയേന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംസ്​ഥാനങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു.



Tags:    
News Summary - Rajasthan cuts VAT to reduce fuel price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.