ജയ്പൂർ: വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ രാജസ്ഥാനിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ജയം. ആറ് ജില്ല പരിഷത് സീറ്റുകളിൽ നാലെണ്ണത്തിലും കോൺഗ്രസ് വിജയിച്ചു. 20 പഞ്ചായത്ത് സമിതി സീറ്റുകളിലും 12 എണ്ണവും കോൺഗ്രസ് നേടി. ആറ് മുൻസിപ്പൽ സീറ്റുകളിൽ നാലെണ്ണത്തിലും കോൺഗ്രസ് നേടി.
പാർട്ടി പ്രവർത്തകർക്കുണ്ടായ മറ്റൊരു വിജയമാണിതെന്ന് രാജസ്ഥാനിലുണ്ടായതെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. ജനവിരുദ്ധമായ നയങ്ങളിലുടെ കഴിഞ്ഞ നാല് വർഷമായി ബി.ജെ.പി ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി കോൺഗ്രസിെൻറ വോട്ടിങ് ശതമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ രീതിയിൽ തന്നെയാവും സംസ്ഥാനം മുന്നോട്ട് േപാവുകയെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.