'ബുൾഡോസർ നിങ്ങളുടെ വീട്ടിലേക്കും വരാം'- വീടുകൾ പൊളിക്കുന്നത് ആഘോഷിക്കരുതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്‍റെ ബുൾഡോസർ രാജിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സ്വത്തുക്കൾ നശിപ്പിക്കുമന്നത് ആഘോഷിക്കരുതെന്നും ഇത് ആർക്കും സംഭവിക്കാമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗെഹ്ലോട്ടിന്‍റ പരാമർശം.

'മറ്റൊരാളുടെ വീട് തകർക്കുന്നത് ആഘോഷിക്കരുത്, ബുൾഡോസർ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ വീട്ടിലേക്കും വരാം. പൊളിക്കുന്നത് ശരിയായ രീതിയിലാണെങ്കിൽ സ്വാഗതം ചെയ്യുക. അനീതി ഉണ്ടെങ്കിൽ അത് തുറന്ന് പറയണം. ഇന്ന് ഇത് അദ്ദേഹത്തിന് സംഭവിച്ചതാണെങ്കിൽ നാളെ നിങ്ങൾക്കും അത് സംഭവിക്കാം'- ഗെഹ്ലോട്ട് പറഞ്ഞു. കൂടാത നിയമ വാഴ്ചയും ഭരണഘടനയും ദുർബലമാവുകയാണെങ്കിൽ ഒരു ഘട്ടത്തിൽ എല്ലാവരും കഷ്ടപ്പെടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 10ന് ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രയാഗ് രാജിൽ നടന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ആ​സൂ​ത്ര​ക​ൻ എന്നാരോപിച്ച് വെൽഫയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്‍റെ വീട് പ്രയാഗ് രാജ് ഡെവലപ്മെന്‍റ് അതോറിറ്റി ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. അനധികൃതനിർമാണം നടത്തി എന്നുകാണിച്ചാണ് വീട് തകർത്തത്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു പ്രയാഗ് രാജ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ നടപടി.

എന്നാൽ, വീട് ജാവേദിന്റെ ഭാര്യയുടെ പേരിലായതിനാൽ പൊളിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം അഭിഭാഷകർ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

Tags:    
News Summary - Rajasthan CM Ashok Gehlot asks people 'not to celebrate' demolition of houses: 'Bulldozer can come to your house'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.