Posted On
date_range Updated On
date_range രാജസ്ഥാനിലും വാഗ്ദാനം നടപ്പാക്കി കോൺഗ്രസ്; രണ്ടുലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളി
ജയ്പൂർ: മധ്യപ്രദേശിനും ഛത്തീസ്ഗഢിനും പിന്നാലെ രാജസ്ഥാനിലും കാർഷിക വായ്പകൾ എഴുതിത്തള്ളി കോൺഗ്രസ് സർക്കാർ. ഇ തിനുവേണ്ട 8,000 കോടിയുടെ സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കും. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായതിെൻറ രണ്ടാംനാളിലാണ് തീരുമാനം.
രണ്ടുലക്ഷം രൂപ വരെയുള്ള വായ്പകളാണ് എഴുതിത്തള്ളിയത്. ഛത്തിസ്ഗഢിലും മധ്യപ്രദേശിലും കാർഷിക വായ്പകൾ എഴുതിത്തള്ളിയതായി അതത് സർക്കാറുകൾ പ്രഖ്യാപിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു തീരുമാനം. രാജസ്ഥാനിലും കർഷകർക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.