ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളായ നഗൗർ മുൻ എം.പി ജ്യോതി മിർധ, സവായ് സിങ് ചൗധരി എന്നിവർക്ക് പാർട്ടി ഡൽഹി ആസ്ഥാനത്ത് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range രാജസ്ഥാനിൽ രണ്ട് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ
ന്യൂഡൽഹി/ജയ്പുർ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിൽ മുൻ എം.പിയടക്കം രണ്ട് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. നഗൗർ മുൻ എം.പി ജ്യോതി മിർധ, സവായ് സിങ് ചൗധരി എന്നിവരാണ് ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബി.ജെപിയിൽ ചേർന്നത്.
മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ സവായ് സിങ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. വികസന നയങ്ങളിൽ ആകൃഷ്ടരായാണ് വിവിധ നേതാക്കൾ ബി.ജെ.പിയിലേക്ക് വരുന്നതെന്ന് പാർട്ടി അവകാശപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പ് അടുത്താൽ ഇത്തരം മാറ്റങ്ങൾ സാധാരണമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.