രാജസ്ഥാനിൽ സമരം നടത്തിയ 14 ഡോക്ടർമാർക്കെതിരെ നടപടി

ജയ്പൂർ: രാജസ്ഥാനിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയ 14 ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. വ്യാഴാച ആറ് ഡോക്ടർമാരെയും  വെള്ളിയാഴ്ച എട്ട് ഡോക്ടർമാരെയുമാണ് പൊലീസ് അറ്സ്റ്റ് ചെയ്തത്. ജോലിയിൽ തിരികെയെത്താൻ അനുവദിച്ച അവസാന തീയതിയും കഴിഞ്ഞതോടെയാണ്  ഹാജരാകത്തവർക്കെതിരെ സർക്കാർ എസ്മ (എസ്സെൻഷ്യൽ സർവ്വീസ് മെയിന്‍റനൻസ് ആക്ട്) പ്രകാരം നടപടിയെടുത്തത്. 
നവംബർ 9 ആയിരുന്നു ജോലിയിൽ തിരികെയെത്താൻ സർക്കാർ നൽകിയിരുന്ന അവസാന സമയം. സമരത്തിലായിരുന്ന 100ഒാളം ഡോക്ടർമാർ ജോലിയിൽ തിരികെയെത്താമെന്ന്  സമ്മതിച്ചിട്ടുണ്ട്. മറ്റുള്ളവർക്കായി പൊലീസ്  തിരച്ചിൽ ആരംഭിച്ചു. 

നവംബർ ആറുമുതലാണ് സർക്കാർ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് സമരം ആരംഭിച്ചത്. സർക്കാറിനു മുന്നിൽ സമർപ്പിച്ച 33 ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനായിരുന്നു തീരുമാനം. സർവ്വീസിലിരിക്കുന്ന ഡോക്ടർമാർക്ക് പ്രത്യേക കേഡർ സംവിധാനം, 10000 രൂപ ഗ്രേഡ് പേ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഏക ഷിഫ്റ്റ് സംവിധാനം തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരുന്നു ആവശ്യങ്ങൾ. നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും പരിഹാരമില്ലാത്തതിനെ തുടർന്നാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയത്.

അതേസമയം ചർച്ചകൾക്ക് തയ്യാറാണെന്നും ആവശ്യങ്ങൾ അംഗീകരിക്കാൻ കാല താമസമുണ്ടാകുമെന്നും ആരോഗ്യ വകുപ്പു മന്ത്രി കാളിചരൺ സരഫ് വ‍്യക്തമാക്കി. 

Tags:    
News Summary - Rajasthan: 14 striking doctors detained, 100 resumed work- india News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.