Posted On
date_range Updated On
date_range അശ്ലീല ചിത്ര നിർമാണം: രാജ് കുന്ദ്രയുടെ കസ്റ്റഡി നീട്ടി
മുംബൈ: അശ്ലീല ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ കസ്റ്റഡി നീട്ടി. കുന്ദ്രയുടെയും കേസിലെ മറ്റൊരു പ്രതിയായ റ്യാൻ തോർപിന്റെയും പൊലീസ് കസ്റ്റഡി ഈമാസം 27 വരെയാണ് മുംബൈ മജിസ്ട്രേറ്റ് കോടതി നീട്ടിയത്.
റിമാൻഡ് കാലാവധി വെള്ളിയാഴ്ച തീർന്നതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അവ സമൂഹമാധ്യമങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ഈമാസം 19നാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ജുഹുവിലെ വീട്ടിൽ പൊലീസ് വെള്ളിയാഴ്ച റെയ്ഡ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.