Posted On
date_range Updated On
date_range ഡൽഹിയിൽ മഴ; അടുത്ത ദിവസങ്ങളിൽ ചൂട് കുറയും
ന്യൂഡൽഹി: ഡൽഹിയിലും തലസ്ഥാന നഗരിയിലെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും മഴ. ഇന്ന് രാവിലെയാണ് ഡൽഹിയിൽ മഴ യും തണുത്ത കാറ്റും അനുഭവപ്പെട്ടത്. അടുത്ത നാല്- അഞ്ച് ദിവസങ്ങളിൽ ഇവിടെ അന്തരീക്ഷ താപനില കുറയാൻ സാധ്യതയുെണ്ടന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടവിട്ട് ഇടിമിന്നലോടുകൂടിയ മഴയാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. നാലുവർഷത്തിനിടെ മാർച്ചിലെ ഏറ്റവും താഴ്ന്ന അന്തരീക്ഷ ഉൗഷ്മാവാണ് ശനിയാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയത്. 13 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.
ശനിയാഴ്ച രാത്രി മുതൽ ഡൽഹിയിലും ഗുഡ്ഗാവിലും തുടർച്ചയായി മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ 7.1 മില്ലീമീറ്റർ മഴ പെയ്തുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.