ഡൽഹിയിൽ കനത്ത മഴയും കൊടുങ്കാറ്റും

ന്യൂഡൽഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. മഴയേയും പൊടിക്കാറ്റിനേയും തുടർന്ന് വൃക്ഷങ്ങൾ കടപുഴകുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. റോഡ് ഗതാഗതവും സ്തംഭിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ആളപായം ഉണ്ടായിട്ടില്ലെന്നാണു വിവരം.

വാഹനങ്ങൾക്ക് മുകളിൽ മരം വീഴുകയും, കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സാധാരണയിൽ കൂടുതൽ സമയം വേണമെന്ന് വിതരണ കമ്പനി അറിയിച്ചു.  മണിക്കൂറിൽ 74 കിലോമീറ്റർ വേഗമുള്ള കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഡ​​ൽ​​ഹി, യു​​പി, ബിഹാർ, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, പ​​ശ്ചി​​മ​​ബം​​ഗാ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ണ്ടാ​​യ കാറ്റിലും മഴയിലും 86 പേ​​ർ മ​​രി​​ച്ചിരുന്നു. 

Tags:    
News Summary - Rain and Thunder storm at Delhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.