ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റ് എടുക്കുമ്പോൾ വെയിറ്റിങ് ലിസ്റ്റ് അനുവദിക്കുന്നതിന്റെ എണ്ണം പരിമിതപ്പെടുത്താൻ റെയിൽവേ. ഉറപ്പായ സീറ്റുകളിലെ ബുക്കിങ് പൂർത്തിയായ ശേഷം ട്രെയിനിലെ ആകെ സീറ്റുകളുടെ 25 ശതമാനം വരെ മാത്രമേ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ.
നിലവിൽ വെയിറ്റിങ് ലിസ്റ്റില്‍ 300 വരെ ടിക്കറ്റുകള്‍ ലഭ്യമാകുമായിരുന്നു. വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബര്‍ത്ത് പ്രതീക്ഷിച്ച് യാത്ര തുടരുന്നത് തിരക്ക് വര്‍ധിക്കാനും പലപ്പോഴും തര്‍ക്കങ്ങള്‍ക്കും കാരണമാവുകയും ചെയ്തിരുന്നു. ഇതൊഴിവാക്കാനാണ് റെയിൽവേ നടപടി.
25 ശതമാനമാക്കി ചുരുക്കുന്നതു വഴി വെയിറ്റിങ് ലിസ്റ്റ് ആയവർക്ക് സീറ്റ് ഉറപ്പാകാനും സാധ്യത കൂടുതലാണ്. മാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
ഭിന്നശേഷിക്കാര്‍, പട്ടാളക്കാര്‍, പ്രത്യേക ഇളവുള്ള ക്വാട്ടകൾ എന്നിവർക്ക് ഈ നിയന്ത്രണം ബാധകമാവില്ല. നേരത്തേ, ദീര്‍ഘദൂര വണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് മറ്റു മാനദണ്ഡങ്ങളായിരുന്നു നടപ്പാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.