ട്രെയിനിന്റെ അവസാന കോച്ചിലുള്ള ‘X’ എന്താണ്?

ന്യൂഡൽഹി: നാമെല്ലാം ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ്. ട്രെയിനിന്റെ അവസാന ബോഗിയുടെ പിറകിൽ വലിയ മഞ്ഞ ‘X’ അക്ഷരം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. പലരും ഇതെന്താണെന്ന് ആലോചിക്കുകയും ചെയ്തിരിക്കും. പലരുടെയും ഇത്തരം ആലോചനകൾക്ക് ഉത്തരം നൽകിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ട്രെയിനിനു പിറകിലെ ‘X’ എന്താണെന്ന് വിവരിച്ചിരിക്കുന്നത്. ‘നിങ്ങൾക്കറിയാമോ? ട്രെയിനിന്റെ അവസാന കോച്ചിനു പിറകിലെ ‘X’ എന്ന അക്ഷരം സൂചിപ്പിക്കുന്നത്, ഒരു കോച്ചും ഉപേക്ഷിക്കാതെയാണ് ട്രെയിൻ പോകുന്നത് എന്നാണ്’.

‘X’ എന്ന് കാണിച്ചതാണ് ട്രെയിനിന്റെ അവസാന കോച്ച്. ഈ അക്ഷരം കാണുമ്പോൾ, ട്രെയിൻ എല്ലാ ബോഗികളും സഹിതം പോയിട്ടുണ്ടെന്നും ഒരു കോച്ചുകളും എഞ്ചിനിൽ നിന്ന് വിട്ടുപോയിട്ടില്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാനാകും.’ -റെയിൽവേ വിശദീകരിച്ചു.

റെയിൽവേയുടെ ട്വീറ്റിന് രണ്ടു ലക്ഷത്തിലേറെ വ്യൂസും 4200 ലേറെ ലൈക്കും ലഭിച്ചിട്ടുണ്ട്. നിരവധി പേർ കമന്റുകളുമായും എത്തി. 

Tags:    
News Summary - Railways Explains Significance Of 'X' Symbol Behind Last Train Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.