ശ്രമിക്​ ട്രെയിനുകളിൽ 80 പേർ മരിച്ചെന്ന്​ ആർ.പി.എഫ്​

ന്യൂഡൽഹി: രാജ്യത്തി​​െൻറ വിവിധയിടങ്ങളിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ആരംഭിച്ച ശ്രമിക്​ ട്രെയിനുകളിൽ 80 തൊഴിലാളികൾ മരിച്ചെന്ന്​ ആർ.പി.എഫ്​. മെയ്​ ഒമ്പത്​ മുതൽ 27 വരെയുള്ള കണക്കുകളാണ്​ ആർ.പി.എഫ്​ പുറത്ത്​ വിട്ടത്​. 

മെയ്​ ഒന്ന്​ മുതൽ 27 വരെ 3840 ശ്രമിക്​ ട്രെയിനുകളാണ്​ സർവീസ്​ നടത്തിയത്​. 50 ലക്ഷം പേരെയാണ്​ ശ്രമിക്​ ട്രെയിനുകളിൽ നാട്ടിലെത്തിച്ചത്​. ബുധനാഴ്​ച മാത്രം ഒമ്പത്​ പേർ ശ്രമിക്​ ട്രെയിനിലെ യാത്രക്കിടെ മരിച്ചിരുന്നു. തുടർന്ന്​ ഇക്കാര്യത്തിൽ വിശദീകരണവുമായി റെയിൽവേ എത്തിയിരുന്നു. ഗുരുതര രോഗമുള്ളവരും ചികിൽസ തേടുന്നവരുമാണ്​ ശ്രമിക്ക്​ ട്രെയിനുകളിൽ മരിച്ചതെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.

വടക്ക്​-കിഴക്കൻ റെയിൽവേ സോണിൽ 19 പേരും വടക്ക്​-മധ്യ റെയിൽവേ സോണിൽ 18 പേരും ഇൗസ്​റ്റ്​കോസ്​റ്റ്​ റെയിൽവേയിൽ 13 പേരും മരിച്ചിരുന്നു. ബീഹാർ, ഉത്തർപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ്​ ശ്രമിക്​ ട്രെയിനുകളിൽ ഭൂരിഭാഗവും സർവീസ്​ നടത്തുന്നത്​.

Tags:    
News Summary - Railway Protection Force reports 80 deaths on Shramik trains-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.