Posted On
date_range Updated On
date_range ഭക്ഷണാവശിഷ്ടം ശേഖരിക്കാൻ ട്രെയിനിലും സംവിധാനം
ന്യൂഡൽഹി: ഭക്ഷണ അവശിഷ്ടം നിക്ഷേപിക്കാൻ റെയിൽേവയിലും സംവിധാനം വരുന്നു. വിമാനത്തിലേതുപോലെ അവശിഷ്ടം ശേഖരിക്കുന്നതിന് മാലിന്യ സഞ്ചിയുമായി കാറ്ററിങ് ജീവനക്കാരെ നിയോഗിക്കാൻ റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ഒാരോ യാത്രക്കാരുടെ അരികിലേക്കും സഞ്ചിയുമായി ചെന്ന് മാലിന്യം ശേഖരിക്കുന്ന വിമാനത്തിലെ രീതി നടപ്പാക്കി പ്രശ്നം പരിഹരിക്കാനാണ് നീക്കം. പാൻട്രികാർ ഇല്ലാത്ത ട്രെയിനുകളിൽ ഹൗസ്കീപ്പിങ് ജീവനക്കാരാണ് ഇത് ചെയ്യേണ്ടത്. ഭക്ഷണം മുതൽ േടായ്ലറ്റ് സംവിധാനം വരെ വിമാനങ്ങളിലേതുപോലെ സംവിധാനിക്കാനുള്ള ശ്രമത്തിലാണ് റെയിൽേവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.