റെയിൽവേ ബോർഡിന്റെ ആദ്യ വനിത സി.ഇ.ഒയും ചെയർപേഴ്സണുമായി ജയ ​സിൻഹ

ന്യൂഡൽഹി: ജയ വർമ സിൻഹയെ റെയിൽവേ ബോർഡിന്റെ സി.ഇ.ഒയും ചെയർപേഴ്സണുമായി നിയമിച്ച് കേന്ദ്രസർക്കാർ. റെയിൽവേ മന്ത്രാലയത്തിന്റെ 105 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. കാബിനറ്റ് അപ്പോയിൻമെന്റ് കമ്മിറ്റി ജയ വർമ സിൻഹയുടെ നിയമനത്തിന് അംഗീകാരം നൽകി.

അനിൽകുമാർ ലഹോട്ടിയുടെ പിൻഗാമിയായാണ് നിയമനം. സെപ്റ്റംബർ ഒന്നുമുതൽ ജയ ചുമതലയേറ്റെടുക്കും. ബലാസോർ ട്രെയിൻ അപകടം നടന്നയുടനെയുള്ള ഇടപെടലുകളാണ് ജയയെ പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധേയയാക്കിയത്. റെയിൽവേയിലെ സങ്കീർണമായ സിഗ്നൽ സമ്പ്രദായത്തെ കുറിച്ച് അവർ മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി.

ബംഗ്ലാദേശിലെ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ റെയിൽവേ ഉപദേഷ്ടാവായുള്ള നാല് വർഷത്തെ സേവനത്തിനിടെ, കൊൽക്കത്തയെയും ധാക്കയെയും ബന്ധിപ്പിക്കുന്ന മൈത്രീ എക്സ്പ്രസ് കൊണ്ടുവരുന്നതിലും അവർ പ്രധാന പങ്കുവഹിച്ചു. റെയിൽവേയുടെ നോർത്തേൺ, സൗത്ത് ഈസ്റേറൺ, ഈസ്റ്റേൺ വിഭാഗങ്ങളിൽ സേവനമനുഷ്ടിച്ചു.

Tags:    
News Summary - Railway board gets first ever woman CEO and chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.