റെയിൽവേ ആസ്​ഥാനത്ത്​ ‘റെയിൽ നീർ’ നിർത്തുന്നു

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ ഭ​വ​ൻ ആ​സ്​​ഥാ​ന​ത്ത്​ സ്വ​ന്തം കു​പ്പി​വെ​ള്ള​മാ​യ ‘റെ​യി​ൽ നീ​ർ’ സൗ​ജ​ന്യ വി​ത​ര​ണം നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ്​ തീ​രു​മാ​നം. ചെ​ല​വ്​ ചു​രു​ക്ക​ലി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. കു​ടി​വെ​ള്ളം വീ​ട്ടി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​രാ​നോ ആ​ർ.​ഒ പ്ലാ​ൻ​റു​ക​ളി​ൽ​നി​ന്ന്​ വാ​ങ്ങി​ ഉ​പ​യോ​ഗി​ക്കാ​നോ ആ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​ള്ള നി​ർ​ദേ​ശം. എ​ന്നാ​ൽ, മീ​റ്റി​ങ്ങു​ക​ളി​ൽ ഇ​വ വി​ത​ര​ണം തു​ട​രും. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ റെ​യി​ൽ​വേ കാ​റ്റ​റി​ങ്​ ആ​ൻ​ഡ്​ ടൂ​റി​സം കോ​ർ​പ​റേ​ഷ​നാ​ണ്​ ‘റെ​യി​ൽ നീ​ർ’ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ശ​രാ​ശ​രി 1000 റെ​യി​ൽ നീ​ർ ബോ​ട്ടി​ലു​ക​ൾ ദി​വ​സ​വും റെ​യി​ൽ ഭ​വ​നി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​വ നി​ർ​ത്ത​ലാ​ക്കു​ന്ന​തോ​ടെ വ​ലി​യ തു​ക ലാ​ഭി​ക്കാ​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

Tags:    
News Summary - Railway Board decides to stop supply of Rail Neer-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.