ന്യൂഡൽഹി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്ത് 50,000 പേർ ട്രെയിൻ ഇടിച്ച് മരിച്ചതായി ഒൗദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 2015 -17 വർഷങ്ങളിലാണ് ഇത്രയും പേരുടെ ജീവൻ റെയിൽവേ ട്രാക്കിൽ പൊലിഞ്ഞത്.
കഴിഞ്ഞ 19ന് അമൃത്സറിൽ ദസറ ആഘോഷത്തിനിടെ ട്രെയിൻ ഇടിച്ച് 59 പേർ മരിച്ച സംഭവെത തുടർന്ന് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ഗൗരവമായ ആലോചനയിലാണ് റെയിൽവേ. വടക്കൻ മേഖലയിലാണ് കൂടുതൽ മരണം സംഭവിച്ചത് (7908). തെക്കൻ മേഖലയിൽ 6149 പേരും കിഴക്കൻ മേഖലയിൽ 5670 പേരും ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ പൊലീസാണ് മരണ വിവരങ്ങൾ ശേഖരിച്ചത്. 2018ലെ കണക്ക് ലഭ്യമായിട്ടില്ലെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി.
നിയമ നിർദേശങ്ങൾ അവഗണിച്ച് ട്രാക്കിൽ കയറുന്നതും ട്രാക്ക് മുറിച്ചുകടക്കുേമ്പാൾ മൊബൈൽ ഫോൺ േപാലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നത്. സ്റ്റേഷനുകളിലെ പതിവ് അനൗൺസ്മെൻറുകൾക്ക് പുറമെ അപകടം തടയാൻ കൂടുതൽ നടപടികൾ റെയിൽവേയുടെ പരിഗണനയിലാണ്. ട്രാക്കിെൻറ വശങ്ങളിൽ മതിൽ കെട്ടാനും ആലോചിക്കുന്നുണ്ട്.
അനധികൃതമായി റെയിൽവേ ട്രാക്കിൽ കയറുന്നത് റെയിൽവേസ് ആക്ടിലെ സെക്ഷൻ 147 പ്രകാരം കുറ്റകരമാണ്. നിയമം ലംഘിച്ചതിന് ഇൗ വർഷം സെപ്റ്റംബർ വരെ 1,20,923 പേർക്കെതിരെ റെയിൽവേ സംരക്ഷണ സേന കേസെടുത്തിട്ടുണ്ട്. മൊത്തം 2.94 കോടി രൂപ ഇവർക്ക് പിഴ ചുമത്തിയതായും റെയിൽവേ അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം നിയമ ലംഘനത്തിന് 1,75,996 പേർ അറസ്റ്റിലായി. 4.35 കോടി രൂപ പിഴയും ഇൗടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.