Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്ന് രണ്ട് മരണം; 60 പേരെ രക്ഷപ്പെടുത്തി
റായ്ഗഡ്: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്നു വീണ സംഭവത്തിൽ രണ്ട് മരണം. തകർന്ന കെട്ടിടത്തിൽ നിന്ന് 60 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 18 പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച വൈകിട്ടോടെ റായ്ഗഡ് ജില്ലയിലെ മഹദിലാണ് അപകടം. ധാരാളം കുടുംബങ്ങൾ താമസിക്കുന്ന അഞ്ചു നില കെട്ടിടമാണ് നിലംപൊത്തിയത്. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സംഘത്തിന്‍റെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര മന്ത്രിമാരായ അതിഥി താക്കറെ, ഏക്നാഥ് ഷിൻഡെ എന്നിവർ അപകട സ്ഥലം സന്ദർശിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി അതിഥി താക്കറെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.