രാഹുലി​െൻറ പരാമർശത്തിനെതിരെ ബി.ജെ.പി ​തെരഞ്ഞെടുപ്പ്​ കമീഷനിൽ

ന്യൂഡൽഹി: കോൺഗ്രസി​​െൻറ തെരഞ്ഞെടുപ്പ്​ ചിഹ്​നമായ കൈപ്പത്തിയെ മതങ്ങളുമായി ബന്ധപ്പെടുത്തി സംസാരിച്ച ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെ ബി.ജെ.പി. രാഹുലി​​െൻറ പ്രസംഗം തെരഞ്ഞെടുപ്പ്​ ചട്ടങ്ങളുടെ ലംഘനമാണെന്നാണ്​ ആരോപിച്ച്​ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരിക്കുകയാണ്.​ കോൺഗ്രസി​​െൻറ  കൈപ്പത്തി ചിഹ്​നം റദ്ദാക്കണമെന്നാണ്​ ബി.ജെ.പിയുടെ ആവശ്യം.

ജനുവരി 11ന്​ ഡൽഹിയിൽ നടന്ന ജൻ വേദന സമ്മേളനത്തിൽ രാഹുൽ ഗാന്ധി കൈപ്പത്തി ചിഹ്​നത്തെ ശിവജി, ഗുരു നാനാക്ക്​, ബുദ്ധൻ എന്നിവരുമായി താരത്മ്യം ചെയ്​തു സംസാരിച്ചു എന്നാണ്​ ബി.ജെ.പി ആരോപണം. ഇത്​ 1951ലെ ജനപ്രാതിനിധ്യ നിയമത്തി​​െൻറ ലംഘനമാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. പ്രസംഗത്തി​​െൻറ സി.ഡിയും പരാതിക്കൊപ്പം  ബി.ജെ.പി സമർപ്പിച്ചിട്ടുണ്ട്​​.

​കോൺഗ്രസി​​െൻറ കൈപ്പത്തി ചിഹ്​നം ശിവജി, ബുദ്ധൻ, മഹാവീർ എന്നിവരുടെ ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനെതിരായാണ്​ ഇപ്പോൾ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരിക്കുന്നത്​.

Tags:    
News Summary - Rahul's 'Hand' Remark: BJP Moves to EC Seeks Cong's Poll Symbol Cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.