ബംഗളൂരു: ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് എഴുതാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് ൈവസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. നാഷനൽ ഹെറാൾഡ് പത്രത്തിെൻറ സ്മരണിക പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘നാഷനൽ ഹെറാൾഡിന് ഉൗർജമുണ്ട്. അതിനെ നിശ്ശബ്ദമാക്കാനാവില്ല. എഡിറ്റർ എെൻറ അടുക്കൽ വന്നപ്പോൾ ഞാനദ്ദേഹത്തോട് പറഞ്ഞു; പറയാനുള്ളത് എനിക്കെതിരെയോ കോൺഗ്രസിനെതിരെയോ നമ്മുടെ ആശയങ്ങൾക്കെതിരെയോ ആണെങ്കിൽപോലും നിങ്ങൾക്ക് പറയാം. സത്യം പറയുന്നവരെയും സത്യത്തിെൻറ പക്ഷത്ത് നിൽക്കുന്നവരെയും പല രൂപത്തിലും അരികിലേക്ക് മാറ്റുകയാണ്.
ദലിതുകൾ മർദിക്കപ്പെടുന്നു, ന്യൂനപക്ഷകളെ ഭയചകിതരാക്കുന്നു, മാധ്യമപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആഗ്രഹിക്കുന്നത് എഴുതാൻ കഴിയാത്ത ആയിരക്കണക്കിന് മാധ്യമപ്രവർത്തകരുണ്ട് ഇന്ത്യയിൽ. അവർക്കായി നാഷനൽ ഹെറാൾഡ് വാതിലുകൾ തുറന്നിടും -രാഹുൽ കൂട്ടിച്ചേർത്തു. മധ്യപ്രദേശിലും ഉത്തർപ്രദേശിലും തന്നെ പൊലീസ് തടഞ്ഞത് സൂചിപ്പിച്ച രാഹുൽ ഗാന്ധി പൊലീസുകാർ അവർ ആഗ്രഹിക്കാത്തത് ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണെന്നത് ചൂണ്ടിക്കാട്ടി. സത്യമെന്താണെന്നറിയാമെങ്കിലും എല്ലാവർക്കും അത് പറയാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകർ സോഷ്യൽ ആക്ടിവിസ്റ്റുകളാണെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പത്രങ്ങൾ പ്രധാന പങ്കു വഹിച്ചിരുന്നതായും പറഞ്ഞു. നെഹ്റു വിഭാവനം ചെയ്ത ഉയർന്ന തലത്തിലേക്ക് നാഷനൽ ഹെറാൾഡ് ഉയരുമെന്ന് പ്രതീക്ഷയുണ്ട്. ജനാധിപത്യവും സമൂഹവും സ്വതന്ത്ര മാധ്യമപ്രവർത്തനം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗളൂരു അംബേദ്കർ ഭവനിൽ ഉച്ചക്ക് 12.30ന് നടന്ന ചടങ്ങിൽ ഹാമിദ് അൻസാരിയും രാഹുൽ ഗാന്ധിയും ചേർന്ന് നാഷനൽ ഹെറാൾഡ് സ്മരണിക പതിപ്പ് പ്രകാശനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.