ന്യൂഡൽഹി: ബാലാകോട്ടിലെ വ്യോമാക്രമണവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മേ ാദിയുടെ ‘മേഘസിദ്ധാന്ത’ത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. ഇന്ത്യയിൽ മഴപെയ്യുേമ്പാൾ എല്ലാ വിമാനങ്ങളും റഡാറിൽനിന്ന് അപ്രത്യക്ഷമാകുേമാ എന്ന് രാഹുൽ ചോദിച്ചപ്പോൾ, ജനങ്ങളുടെ റഡാറിൽ വരില്ലെന്ന് കരുതിയിരിക്കുകയാണ് മോദിയെന്ന് പ്രിയങ്കയും പറഞ്ഞു. ‘‘മോദിജി, മാങ്ങ എങ്ങനെ കഴിക്കണമെന്ന് താങ്കൾ പഠിപ്പിച്ചു.
ഇനി, െതാഴിലില്ലാത്ത ചെറുപ്പക്കാർ എന്തു ചെയ്യണമെന്നു കൂടി പറയൂ’’ -നടൻ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിൽ, തനിക്ക് മാങ്ങ ഏറെ ഇഷ്ടമാണെന്ന മോദിയുടെ പരാമർശം സൂചിപ്പിച്ച് മധ്യപ്രദേശിലെ നീമുച്ചിൽ നടന്ന റാലിയിൽ രാഹുൽ പരിഹസിച്ചു.
‘‘മോദി കരുതുന്നത് മേഘം നിറഞ്ഞ കാലാവസ്ഥ കാരണം അദ്ദേഹം ജനങ്ങളുടെ റഡാറിൽ വരില്ലെന്നാണ്. അത്ര വലിയ പ്രതിരോധ വിദഗധനായ അദ്ദേഹമാണ് ഒരു വിമാനം പോലും നിർമിച്ചിട്ടില്ലാത്ത കമ്പനിക്ക് റഫാൽ കരാർ നൽകിയത്. മഴയായാലും െവയിലുദിച്ചാലും ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കും’’ - ഇന്ദോറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.