ഇന്ധന വില ഒരു പൈസ കുറച്ച ‘കോപ്രായം’ ബാലിശമെന്ന്​​ രാഹുൽ

ന്യൂഡൽഹി: ഇന്ധനവില കുറക്കണമെന്ന നിരന്തര ആവശ്യത്തിനൊടുവിൽ ഒരു പൈസ മാത്രം കുറച്ച നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇൗ നടപടി ബാലിശവും മോശവുമായെന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്​തു.

 പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങൾ പെട്രോൾ-ഡീസൽ വില ഇന്ന്​ ഒരു പൈസ കുറച്ചു. ഒരു പൈസ.!?? ഇൗ കോപ്രായം താങ്കളുടെ ആശയമാണെങ്കിൽ അത്​ ബാലിശവും മോശവുമാണ്​. ഒരു പൈസ കുറച്ചത്​  കഴിഞ്ഞ ആഴ്​ച ഞാൻ താങ്കൾക്കു മുമ്പിൽ വെച്ച ഫ്യുവൽ ചലഞ്ചിന്​ യോജിച്ച ഒരു പ്രതികരണമല്ലെന്നും  രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ ഫിറ്റ്​നെസ്​ ചലഞ്ച്​ സ്വികരിച്ച്​, താൻ വ്യായാമം ചെയ്യുന്ന വീഡിയോ ഉടൻ ട്വീറ്റ്​ ചെയ്യുമെന്ന്​ അറിയിച്ച മോദിക്കു മുമ്പിൽ കഴിഞ്ഞയാഴ്​ച രാഹുൽ ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ട്​ ഫ്യുവൽ ചലഞ്ച്​ വെച്ചിരുന്നു. തുടർച്ചയായി 16 ദിവസം കത്തിക്കയറിയ ഇന്ധനവില വർധനവിനു ശേഷമാണ്​ ഇന്ന്​ ലിറ്ററിന്​ കേവലം ഒരു പൈസ മാത്രം കുറച്ചത്​.

Tags:    
News Summary - Rahul takes a jibe at PM over 1 paisa cut in fuel price-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.