Posted On
date_range Updated On
date_range മോദിയുടെ സത്യപ്രതിജ്ഞ: സോണിയയും രാഹുലും പങ്കെടുക്കും
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കും. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ലോക നേതാക്കളടക്കം പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ചടങ്ങിൽ പങ്കെടുക്കുന്നില്ല. മോദി മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ച് തീരുമാനം ബുധനാഴ്ച രാത്രി ഉണ്ടാകും. ഇതുസംബന്ധിച്ച ചർച്ചകൾ പൂർത്തിയായി.
അതേസമയം, അഞ്ചാമതും ഒഡീഷ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന നവീൻ പട്നായികിന് ആശംസ നേർന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം, അഞ്ചാമതും ഒഡീഷ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന നവീൻ പട്നായികിന് ആശംസ നേർന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.