മോദി അഴിമതിക്കാരനാണെന്ന്​ ജനങ്ങൾ തിരിച്ചറിഞ്ഞു- രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിക്കാരനാണെന്ന്​ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന്​ കോൺഗ്രസ്​ അധ്യക് ഷൻ രാഹുൽ ഗാന്ധി. ഇൗ തിരിച്ചറിവാണ്​ കോൺഗ്രസിനെ വിജയത്തിലേക്ക്​ നയിച്ചതെന്നും രാഹുൽ പറഞ്ഞു. മോദിക്കെതിരായ ജന വികാരമാണ്​ തെരഞ്ഞെടുപ്പ്​ ഫലം. കർ​ഷകരോടുള്ള വാഗ്​ദാനങ്ങൾ മോദി പാലിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ്​ വിജയത്തോടെ കോൺഗ്രസി​​​​​​​െൻറ ഉത്തരവാദിത്തം വർധിച്ചു. പ്രതിപക്ഷ ​െഎക്യം ശക്​തിപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ​ ബി.ജെ.പിക്ക്​ വിജയിക്കാനാവി​ല്ല. ​മാറ്റത്തിനുള്ള സമയമായെന്നും അദ്ദേഹം വ്യക്​തമാക്കി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യം കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും ആയിരിക്കും. കോൺഗ്രസ് സർക്കാർ വന്നാൽ കാർഷിക കടം എഴുതി തള്ളും. വോട്ടിങ് യന്ത്രങ്ങൾക്കെതിരായ പരാതികൾ നിലനിൽക്കുന്നു. ഇക്കാര്യങ്ങൾ അഭിസംബോധന ചെയ്യണം. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് സാധ്യമാണ്​.
ഇത് ആഗോളതലത്തിൽ ഉന്നയിക്കപ്പെട്ടതാണെന്നും രാഹുൽ പറഞ്ഞു.

മധ്യപ്രദേശ്​, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്​ഗഢ്​, മിസോറാം തുടങ്ങിയ അഞ്ച്​ സസ്ഥാനങ്ങളിലേക്ക്​ നടന്ന നിയമസഭാ തെരഞ്ഞെടുപ്പി​ൽ ബി.ജെ.പിക്ക്​ തിരിച്ചടി നേരിടുകയും ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ്​ വൻ മു​ന്നേറ്റം കാഴ്​ചവെക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ രാഹുൽ ബി.ജെ.പിയേയും മോദിയേയും രൂക്ഷമായി വിമർ​ശിച്ച്​ രംഗത്തെത്തിയത്​.

Tags:    
News Summary - Rahul gandi on Elections-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.