ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിെൻറ മുകൾത്തട്ടിൽ നിൽക്കുകയായിരുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കഴുത്തിലേക്ക് ഒരു ബാസ്കറ്റ് ബാൾ താരത്തിെൻറ കൈവഴക്കത്തോടെ ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരു പൂമാല വന്നെത്തി. എറിഞ്ഞതാരാണെന്നറിയിെല്ലങ്കിലും സംഗതി വൈറലായി.
കഴിഞ്ഞദിവസം തുമകുരുവിൽ ജനാശീർവാദയാത്രക്കിടെ സ്വീകരണമേറ്റുവാങ്ങി നീങ്ങുന്നതിനിടെയാണ് ഏവരെയും അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. ഏറെ അകലത്തിൽനിന്ന് ഉയരത്തിലേക്ക് എറിഞ്ഞ മാല കൃത്യമായി രാഹുലിെൻറ കഴുത്തിൽ വീണതിൽ മാത്രമല്ല ആശ്ചര്യം; കനത്ത സുരക്ഷക്കിടയിലും അതെങ്ങനെ സംഭവിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിൽ ൈവറലായ വിഡിയോ കണ്ടവരുടെ ചോദ്യം. എവിടെയാണ് സുരക്ഷാപാളിച്ച സംഭവിച്ചതെന്ന അന്വേഷണത്തിലാണ് പൊലീസ്.
‘കർണാടകക്കാരുടെ കഴിവ് ’ എന്ന അടിക്കുറിപ്പോടെ കോൺഗ്രസിെൻറ സോഷ്യൽ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന നടി രമ്യയും ഇൗ വിഡിയോ തെൻറ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അപ്രതീക്ഷിത ഹാരാർപ്പണത്തിൽ ഒന്നു ഞെട്ടിയെങ്കിലും രാഹുൽ പെെട്ടന്ന് പൂമാലയൂരി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.
തുടർന്ന് തുമകുരുവിലെ പ്രമുഖ ലിംഗായത്ത് കേന്ദ്രമായ സിദ്ധഗംഗ മഠം സന്ദർശിച്ച രാഹുൽ 111 വയസ്സുള്ള മഠാധിപതി ശിവകുമാര സ്വാമിക്ക് 111 റോസാപ്പൂക്കൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.