പൗരത്വ ഭേദഗതി ബില്‍; രാജ്യത്തി​​െൻറ അടിത്തറ തകർക്കുമെന്ന്​ രാഹുൽഗാന്ധി

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കുന്നവർ രാജ്യത്തി​​െൻറ അടിത്തറ തകര്‍ക്കാനാണ്​ കൂട്ടുനിൽക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരായ ആക്രമണമാണ്. ഈ ആക്രമണത്തെ ആര്​ പിന്തുണച്ചാലും അത് നമ്മുടെ രാഷ്ട്രത്തി​​െൻറ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണ് -രാഹുല്‍ ട്വിറ്ററിലൂടെ വിമർശിച്ചു.

ബില്ലിനെ പിന്തുണച്ച് ലോക്‌സഭയില്‍ വോട്ട് ചെയ്ത മഹാരാഷ്ട്രയിലെ സഖ്യ കക്ഷി ശിവസേനക്കെതിരെയുള്ള പരോക്ഷ വിമർശനം കൂടിയാണ്​ രാഹുലി​​െൻറ പ്രസ്​താവന. ശിവസേനയുടെയടക്കം പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ബില്‍ രാജ്യത്ത് പരോക്ഷമായ വിഭജനത്തിന് വഴിവെക്കുമെന്ന് ശിവസേന മുഖപത്രം സാമ്‌ന കഴിഞ്ഞ ദിവസത്തെ മുഖപ്രസംഗത്തിൽ വിമർശിച്ചിരുന്നു. എന്നാല്‍ ബില്‍ ലോക്‌സഭയിലെത്തിയപ്പോള്‍ സേന പിന്തുണക്കുകയും ചെയ്തു.

രാഷ്ട്രതാത്പര്യം മുന്‍ നിര്‍ത്തിയാണ് ശിവസേന അനുകൂലിച്ചതെന്നും പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമേ പ്രാവര്‍ത്തികമാക്കുവെന്നുമാണ് സേനാ എം.പി അരവിന്ദ് സാവന്ദ് പ്രതികരിച്ചത്. മഹാരാഷ്ട്ര രാഷ്ട്രീയവുമായി ഇതിനെ ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം പറയുകയും ചെയ്​തു.

ഇതിനിടെ ലോക്‌സഭയില്‍ വോട്ട് ചെയ്തത് പോലെ ശിവസേന രാജ്യസഭയില്‍ വോട്ട് ചെയ്‌തേക്കില്ലെന്ന് സൂചന നല്‍കി പാര്‍ട്ടി നേതാവ് സഞജയ് റാവുത്ത് ട്വീറ്റ് ചെയ്തു. രാജ്യസഭയില്‍ നാളെയാണ് ബില്‍ അവതരിപ്പിക്കുക.

Tags:    
News Summary - Rahul Gandhi's Tweet On Citizenship Bill After Sena Supports It - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.