ന്യൂഡൽഹി: ഒരു വ്യവസായിക്ക് നേട്ടമുണ്ടാക്കാൻ റാഫേൽ യുദ്ധവിമാന കരാർ പ്രധാനമന്ത്രി മാറ്റിമറിച്ചതായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതേക്കുറിച്ച് മാധ്യമങ്ങൾ എന്തുകൊണ്ട് നരേന്ദ്ര മോദിയോട് ചോദിക്കുന്നില്ലെന്ന് അഖിലേന്ത്യ അൺ ഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ഭാരവാഹികളുടെ സംഗമത്തിൽ രാഹുൽ ചോദിച്ചു.
‘‘മാധ്യമങ്ങൾ ദിവേസന എന്നോട് ചോദ്യങ്ങൾ ചോദിക്കുകയും ആഹ്ലാദത്തോടെ ഞാൻ മറുപടി പറയുകയും ചെയ്യുന്നു. എന്നാൽ, പ്രധാനമന്ത്രിയോട് ഇൗ ഇടപാടിനെക്കുറിച്ച് ചോദിക്കാത്തതെന്താണ്? അമിത് ഷായുടെ മകനെക്കുറിച്ച് ചോദിക്കാത്തതെന്താണ്?’.
അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ലിമിറ്റഡിെന പ്രതിക്കൂട്ടിലാക്കിയാണ് രാഹുലിെൻറ ആരോപണം. റാഫേൽ ഇടപാടിൽ ഫ്രഞ്ച് യുദ്ധവിമാന നിർമാതാക്കളായ ഡസ്സോൾട്ട് ഏവിയേഷൻ റിലയൻസ് ഡിഫൻസുമായി സംയുക്ത സംരംഭത്തിലേർപ്പെട്ടതിൽ സംശയം പ്രകടിപ്പിച്ച് നേരത്തെ രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. ‘‘വ്യോമയാനമേഖലയിൽ ഒരു പരിചയവുമില്ലാത്ത റിലയൻസ് കമ്പനി ഇടപാടിൽ എത്തിയത് എങ്ങനെയാണ്?.’’ പ്രധാനമന്ത്രിയുടെ കോർപറേറ്റ് സുഹൃത്തുക്കൾക്കാണ് ഇതിലൂടെ നേട്ടമുണ്ടാകുന്നതെന്ന് രാഹുൽ പറഞ്ഞു.
2015 ഏപ്രിലിൽ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനവേളയിലാണ് 36 യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണയായത്. 20 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇൗ യുദ്ധവിമാന കരാർ 63,000 കോടി രൂപയുടേതാണ്. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിപ്രകാരം യുദ്ധവിമാന ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കണമെന്ന് കരാറിൽ നിർദേശമുണ്ടായിരുന്നു. റിലയൻസ് ഡിഫൻസിന് കരാർ തുകയുടെ സിംഹഭാഗം ജോലിയും നൽകണമെന്ന് ഡേസ്സാൾട്ട് ഏവിയേഷനുമായി ധാരണയിലെത്തിയെന്നാണ് ആരോപണം. ഒരു വർഷം മുമ്പ് സ്ഥാപിച്ച റിലയൻസ് ഡിഫൻസിന് ഇതുവരെ ഒരു പ്രധാന പ്രതിരോധ കരാറും ലഭിച്ചിട്ടില്ല. ഡസ്സോൾട്ട് ഏവിയേഷനും റിലയൻസും കഴിഞ്ഞ വർഷം കരാറിലെത്തുകയും ചെയ്തു. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ അവഗണിച്ച് റിലയൻസിന് കരാർ നൽകി എന്നാണ് കോൺഗ്രസ് ആരോപണം.
ആരോപണം റിലയൻസ് നിഷേധിച്ചു. രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള കരാറാണിതെന്നും കേന്ദ്ര സർക്കാറിന് പങ്കില്ലെന്നും റിലയൻസ് പറയുന്നു. അഗസ്റ്റ വെസ്റ്റ്ലൻഡ് ഇടപാടിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണമെന്ന് ബി.െജ.പി പറഞ്ഞു. ഇരട്ട എൻജിനുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനമാണ് റാഫേൽ. അയൽരാജ്യത്തെത്തി ആക്രമണം നടത്താനും യുദ്ധക്കപ്പലുകളെ നേരിടാനും ആണവായുധം വഹിക്കാനും ശേഷിയുള്ള വിമാനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.